മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ കൈകുഞ്ഞിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍. കണ്ണൂര്‍ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നന്‍ ജിനീഷ്[31], വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പില്‍ ലിസ[ 23] എന്നിവര്‍ ആണ് വഴിക്കടവ് പോലീസിന്റെ വലയിലായത്. കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവര്‍ക്കുമെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
മൊബൈല്‍ ഫോണിലൂടെ ഒരാഴ്ച മുന്‍പ് മാത്രം പരിചയപ്പെട്ട സ്വകാര്യ ബസ് കണ്ടക്ടറോടൊപ്പം ഒളിച്ചോടിയ ലിസയുടെ കുഞ്ഞിന്റെ പ്രായം 11 മാസം മാത്രം ആണ്.
ലിസയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കണ്ണൂര്‍ ഇരിട്ടിയില്‍ വച്ചാണ് ലിസയെയും കാമുകന് ജിനീഷിനെയും പോലീസ് പിടികൂടിയത്. വഴിക്കടവ് സ്വദേശിയായ ഭര്‍ത്താവ് ഈ മാസം 24 ന് കൊടുത്ത പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Discussion about this post