റായ്പൂര്‍: കെജ്രിവാള് ബിജെപിയെ രാജ്യസ്നേഹം പഠിപ്പിക്കണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. താന്‍ വളരെ ചെറുപ്പത്തില്‍ തന്നെ ബിജെപിയിലെത്തിയതാണെന്നും അമിത് ഷാ പറഞ്ഞു. റായ്പൂരില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇത്തരക്കാര്‍ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത് രാജ്യത്ത് കലാപം ഉണ്ടാക്കാനാണ്. ബിജെപിക്ക് പാകിസ്ഥാനികളെയാണ് ഇഷ്ടമെന്ന് കെജ്രിവാള് പറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കേണ്ടതില്ല. ഇന്ത്യക്കാരായ മുസ്ലീങ്ങളുടെ പൗരത്വം നഷ്ടപ്പെടില്ലെന്ന് വീണ്ടും ആവര്‍ത്തിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിന് കെജ്രിവാളിനെതിരെ കേന്ദ്രമന്ത്രി രൂക്ഷമായി വിമര്‍ശനമുയർത്തി.
രണ്ട് വര്‍ഷം മുന്‍പും സമാനമായ രീതിയില്‍ ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. അന്ന് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവരെ വിചാരണ ചെയ്യാന്‍ കെജ്രിവാള് വിസമ്മതിച്ച സംഭവവും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post