മുംബൈ: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്കി ബോംബെ ഐഐടി അധികൃതര്‍. ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇ-മെയിലിലൂടെ സര്‍ക്കുലര്‍ അയക്കുകയായിരുന്നു.
ഈ നിര്‍ദ്ദേശങ്ങള്‍ 2020 ജനുവരി 28 മുതല്‍ കര്‍ശനമായി നടപ്പിലാക്കുമെന്നും സര്‍ക്കുലറിലുണ്ട്. ഹോസ്റ്റലിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കുന്ന പ്രസംഗങ്ങളും, സംഗീതങ്ങളും, നാടകങ്ങളുമെല്ലാം നിരോധിച്ചതായും, പോസ്റ്ററുകളുടെയും ലഘുലേഖകളുടെയും വിതരണം നിരോധിച്ചതായും സര്‍ക്കുലറില്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി ആദ്യം ഐഐടി ബോംബെയിലെ വിദ്യാര്‍ത്ഥികള്‍ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ എത്തി പ്രതിഷേധിച്ചിരുന്നു. ജെഎന്‍യുവിലെ അക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതിഷേധം.
114 അധ്യാപകരുടെ ഒപ്പോടെയാണ് സര്‍ക്കുലര്‍ പാസാക്കിയിരിക്കുന്നത്. എന്നാല്‍ ഭരണഘടന അനുവദിച്ചു തരുന്ന അവകാശങ്ങളെ തടയുന്നതാണ് സര്‍ക്കുലറെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം.
Discussion about this post