മുംബൈ: തന്റെ ഹിറ്റ് സിനിമയുടെ സംവിധായകന്റെ ചികിത്സാ ചിലവ് ഏറ്റെടുത്ത് ഹിന്ദി സൂപ്പര്‍ താരം അക്ഷയ് കുമാര്‍ മാതൃകയായി. 2019-ലെ ഹിറ്റ് ചിത്രമായ ‘മിഷന് മംഗള്‍’ എന്ന ചിത്രത്തിന്റെ സംവിധായകന് ജഗന് ശക്തിയുടെ ചികിത്സാ ചിലവാണ് താരം ഏറ്റെടുത്തത്. തലച്ചോറിലെ രക്തം കട്ടയായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സംവിധായകന്റെ ശസ്ത്രക്രിയ അടക്കമുള്ള എല്ലാ ചിലവുകളും അക്ഷയ് കുമാര്‍ ഏറ്റെടുത്തു.
സിനിമാ പ്രവര്‍ത്തകരുടെ ഒരു നിശാപാര്‍ട്ടിക്കിടെ ബോധരഹിതനായി വീണതിനെ തുടര്‍ന്നാണ് അസുഖം കണ്ടെത്തിയതും ഉടന്‍ ശസ്ത്രക്രീയ നടത്തണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതും.
തന്റെ എല്ലാ സിനിമകളുടെയും സംവിധായകരുമായും നല്ല വ്യക്തിബന്ധം പുലര്‍ത്തുന്ന ആളാണ് അക്ഷയ് കുമാറെന്ന് സിനിമാ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
‘ജഗന്റെ വാര്‍ത്ത അറിഞ്ഞയുടനെ തന്റെ സഹായികളെ വിളിച്ച് ഉടന്‍ സംവിധായകന്റെ കുടുംബത്തിനൊപ്പം ചേരണമെന്നും വേണ്ട എല്ലാ സഹായവും നല്‍കണമെന്നും അക്ഷയ് കുമാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
Discussion about this post