ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനു മറവില്‍ മതവിദ്വേഷ പ്രസംഗം നടത്തിയ ഡോ. കഫീല്‍ ഖാന് അറസ്റ്റില്‍. ഡോ. കഫീല്‍ ഖാനെ ഉത്തര്‍പ്രദേശ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മുംബൈയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോളാണ് കഫീല്‍ ഖാന് അറസ്റ്റിലായതെന്നാണ് സൂചന.
മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയെന്നാണ് യുപി പൊലീസിന്റെ ആരോപണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ അലിഗഢില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അറസ്റ്റ്.
ഉത്തര്‍പ്രദേശിലെ ഗോരക്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ കഫീല്‍ ഖാൻ ഒമ്പത് മാസത്തെ ജയില്‍ വാസവും രണ്ട് വര്‍ഷം സസ്പെന്‍ഷനും അനുഭവിച്ചിരുന്നു.
Discussion about this post