അയോധ്യയിലെ രാമജന്മഭൂമിയില്‍ ശ്രീരാമക്ഷേത്രം നിര്‍മ്മിക്കുന്നത് തടയാന്‍ ലോകത്ത് ഒരു ശക്തിക്കും സാധിക്കില്ലെന്നും ബിജെപി എം.പി ഹര്‍നാഥ് സിംഗ്. അയോധ്യയില്‍, ബാബറി മസ്ജിദ് വീണ്ടും പണിതുയര്‍ത്തുമെന്നു പറഞ്ഞ സമാജ് വാദി പാര്‍ട്ടി നേതാവ് ഫര്ഹാന് ആസ്മിയുടെ ഉള്ളില്‍ ആവേശിച്ചിരിക്കുന്നത് ബാബറുടെ ആത്മാവാണെന്ന് ഹര്‍നാഥ് സിംഗ് പറഞ്ഞു.
ശിവസേന തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദര്‍ശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു കൊണ്ട് സമാജ്വാദി പാര്‍ട്ടി നേതാവായ ഫര്ഹാന് ആസ്മിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി എം.പി ഹര്‍നാഥ് സിംഗ് ഇങ്ങനെ പ്രസ്താവിച്ചത്.
അയോധ്യയില്‍ രാമക്ഷേത്രം പണിതു കഴിഞ്ഞാല്‍ കൂടെ ബാബറി മസ്ജിദ് താന്‍ പണിതുയര്ത്തുമെന്നായിരുന്നു ഫര്ഹാന് ആസ്മി പ്രഖ്യാപിച്ചത്.
Discussion about this post