കൊച്ചി: പ്രളയത്തെയും നിപയെയും അതിജീവിച്ച പോലെ കൊറോണ വൈറസിനെയും അതിജീവിക്കുമെന്ന് മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളത്തിലെ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ നിര്‍ണയം മെഡിക്കോസ് വിത്ത് ലാലേട്ടന്‍ എന്ന ഗ്രൂപ്പിന്റെ ജാഗ്രത നിര്‍ദ്ദേശവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് ഒരു മലയാളിക്ക് കൊറോണ ബാധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയ്ക്കായിരുന്നു വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനി തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇപ്പോഴുള്ളത്.
മോഹന്‍ലാലിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ:
കേരളത്തിൽ നിന്നും ഒരു നോവൽ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു.
ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്. പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മൾ… കൊറോണയും നമ്മൾ അതിജീവിക്കും…
കേരളത്തിൽ നിന്നും ഒരു നോവൽ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു.ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്….
Posted by Mohanlal on Thursday, January 30, 2020
Discussion about this post