കൊല്ലം: ട്രെയിനില്‍ ഉറക്കത്തിലായിരുന്ന യുവതിയെ ബലാത്കാരമായി ചുംബിച്ച ലീഗ് നേതാവിനെ യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മലപ്പുറം കാളികാവ് ചെങ്ങോട് കുപ്പലത്ത് വീട്ടില്‍ റഹ്മത്തുള്ള (39) ആണ് പിടിയിലായത്.
തിരുവനന്തപുരം നിലമ്പൂര്‍ അമൃത രാജ്യറാണി എക്സ്പ്രസില്‍ പുലര്‍ച്ചെ 1 മണിയോടെയായിരുന്നു സംഭവം.് ട്രെയിനിലെ എസ്.എന്‍ 1 കോച്ചിലെ യാത്രക്കാരിയായ മലപ്പുറം സ്വദേശിനിയായ യുവതിയെയാണ് റഹ്മത്തുള്ള ചുംബിച്ചത്.
ബന്ധുവിന്റെ ചികിത്സയ്ക്കായി തിരുവനന്തപുരത്ത് പോയി മടങ്ങുകയായിരുന്നു നഴ്സായ യുവതി. മദ്യലഹരിയിലായിരുന്ന റഹ്മത്തുള്ള അയാളുടെ ഇരിപ്പിടം വിട്ട് ഇവര്‍ കിടന്ന ബര്‍ത്തിന് സമീപത്തെ സീറ്റില്‍ വന്ന് ഇരിപ്പുറപ്പിക്കുകയും യുവതിയും മറ്റ് യാത്രക്കാരും ഉറക്കമായപ്പോള്‍ യുവതിയെ ചുംബിക്കുകയുമായിരുന്നു. ഞെട്ടിയുണര്‍ന്ന യുവതി നിലവിളിച്ച് ബഹളം വച്ചതോടെ ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ലീഗ് നേതാവാണെന്ന് പറഞ്ഞ് പൊലീസുകാരെയും യാത്രക്കാരെയും വിരട്ടിയ ഇയാള്‍ പൊലീസ് സ്റ്റേഷനിലും ഏറെനേരം ബഹളം വച്ചു. ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Discussion about this post