മൗണ്ട് മൗംഗനൂയി: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടം. 33 പന്തില്‍ 45 റണ്‍സെടുത്ത കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് നഷ്ടമായത്. രണ്ട് റണ്‍സെടുത്ത സഞ്ജു സാംസണ് തുടക്കത്തിലേ പുറത്തായിരുന്നു. 12 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റിന് 101 എന്ന നിലയിലാണ് ഇന്ത്യ. മികച്ച ഫോമില്‍ തുടരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ (44), ശ്രേയസ് അയ്യര്‍ (അഞ്ച്) എന്നിവരാണ് ക്രീസില്‍.
ഇന്ത്യ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് മത്സരത്തില്‍ നിന്ന് വിശ്രമം അനുവദിച്ചു. കെ.എല്‍. രാഹുലും സഞ്ജു സാംസണും ചേര്‍ന്നാണ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍, സ്കോട്ട് കുഗ്ഗെലെയിന്‍ എറിഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തില്‍ സഞ്ജു സാംസണ് മിച്ചല്‍ സാന്റ്നര്‍ പിടിച്ച് പുറത്താവുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും അവസരം ലഭിച്ച സഞ്ജു നിരാശപ്പെടുത്തിയിരുന്നു.
ഇതുവരെ നടന്ന നാല് മത്സരങ്ങളും വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.
Discussion about this post