ഡല്‍ഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കെജ്രിവാള്‍ ഒരു ഭീകരവാദിയാണെന്നും അതിന് ധാരാളം തെളിവുകളുണ്ടെന്നുമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. ഫെബ്രുവരി എട്ടിന് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ പ്രചാരണത്തിനെത്തിയ അദ്ദേഹം ഒരു വാര്‍ത്താസമ്മേളനത്തിലാണ് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയത്.
കെജ്രിവാളില്‍ നിന്നും ജനങ്ങള്‍ അകലാന്‍ കൃത്യമായ കാരണങ്ങളുണ്ട്. മുഖത്ത് നിഷ്‌കളങ്കത വരുത്തി അദ്ദേഹം ജനങ്ങളോട് ചോദിക്കുന്നത് ഞാന്‍ ഒരു ഭീകരവാദിയാണോ എന്നാണ്. അതെ നിങ്ങള്‍ ഒരു ഭീകരവാദിയാണ്, അതിന് കൃത്യമായ തെളിവുകളുണ്ട്. കേന്ദ്രമന്ത്രി പറഞ്ഞു. കെജ്രിവാള്‍ അരാജകവാദിയായി സ്വയം വിശേഷിപ്പിക്കുന്നു. അരാജകവാദിയും ഭീകരവാദിയും തമ്മില്‍ വലിയ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post