മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍ പങ്കുവെച്ച ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കൊച്ചിയിലെ ഗാന്ധിനഗറില്‍ ശ്രീബാലാജി കോഫി ഹൗസിന് ഉടമകളായ വിജയനും മോഹനയും ഒപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
പ്രായത്തെ ഭയന്ന് ആഗ്രഹങ്ങളെ മനസ്സില്‍ ഒതുക്കി നിര്‍ത്തുന്നവര്‍ക്ക് ഒരു പ്രചോദനമാണ് വിജയനും മോഹനയും. ഈജിപ്ത്, സിങ്കപ്പൂര്‍, സ്വിറ്റ്‌സര്‍ലാന്റ് തുടങ്ങിയ 25 ല്‍ പരം ലോക രാജ്യങ്ങള്‍ ആണ് ഇരുവരും ചുറ്റു കറങ്ങിയത്. ഇപ്പോഴിതാ നടന്‍ മോഹന്‍ലാലിന്റെ അതിഥികളായി ഇരുവരും അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഇവരോടൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു താരം സന്തോഷം പങ്കുവെച്ചത്.
മോഹന്‍ലാലിന്റെ ക്ഷണപ്രകാരമാണ് വിജയനും മോഹനയും താരത്തിന്റെ വീട്ടില്‍ എത്തിയത്. തങ്ങളുടെ കൈ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണവുമായിട്ടാണ് പ്രിയതാരത്തെ കാണാന്‍ ഇവര്‍ എത്തിയത്. ഇവര്‍ നമുക്ക് പ്രചോദനമാണ് എന്ന് കുറിച്ചുകൊണ്ടായിരുന്നു ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
എല്ലാ പരിമിതികളേയും എതിരിട്ടാണ് വിജയന്‍, മോഹന ദമ്പതികള്‍ 25 രാജ്യങ്ങളില്‍ യാത്ര ചെയ്തത്. കൊച്ചിയിലെ ഗാന്ധിനഗറിലുളള പ്രശസ്തമായ ശ്രീ ബാലാജി കോഫിഹൗസ് നടത്തുകയാണ് ഇവര്‍. ഇവരോടൊപ്പം എന്റെ വീട്ടില്‍ സമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ ഏറെ ഭാഗ്യവാനാണ് താന്‍. എനിയ്ക്കായി ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്നതിനും നന്ദി അറിയിക്കുന്നു. എല്ലാവര്‍ക്കും ഇവര്‍ പ്രചോദനമാകാട്ടെ. ചിത്രത്തിനൊപ്പം ലാല്‍ കുറിച്ചു. ചായ വില്‍പ്പന നടത്തി ലഭിച്ച പണവുമായിട്ടാണ് ഇവര്‍ ലോകം ചുറ്റിയത്.
The amazing couple Mr. Vijayan & Mrs. Mohana Vijayan who travelled to 25 countries despite all their limitations, solely…
Posted by Mohanlal on Sunday, February 2, 2020
Discussion about this post