നടി ഭാമയുടെ വിവാഹത്തിന് സിനിമാ ലോകം ഒന്നടങ്കമാണ് ആശംസകളുമായെത്തിയത്. മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കം മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ വിവാഹ ചടങ്ങിനെത്തി. ഇതിൽ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയത് സുരേഷ് ഗോപിക്കൊപ്പം വന്ന ഒരു സുന്ദരി പെൺകുട്ടിയാണ്. സുരേഷ് ഗോപിയുടെ അഞ്ച് മക്കളില്‍ നാലാമത്തെയാളായ ഭാവ്നി സുരേഷ് ആയിരുന്നു അത്.
സുരേഷ് ഗോപി വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് ഭാര്യ രാധികയേയും മകള്‍ ഭാവ്നിയേയും കൂട്ടിയായിരുന്നു. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളാണ് സുരേഷ് ഗോപിക്ക്. മൂത്ത മകനായ ഗോകുല്‍ സുരേഷ് സിനിമയില്‍ സജീവമാണ്.
അതേസമയം ആറ് വര്‍ഷത്തിന് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരവിനായി ഒരുങ്ങുകയാണ് സുരേഷ് ഗോപി. പുതിയ ചിത്രം ‘വരനെ ആവശ്യമുണ്ട്’ ഫെബ്രുവരി 7ന് തിയേറ്ററുകളില്‍ എത്തും. ‘കാവല്‍’ ആണ് താരത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന മറ്റൊരു ചിത്രം.
Discussion about this post