നോട്ടിങ്ഹാം: ആഷസ് നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് വന്‍ തകര്‍ച്ച. 47 റണ്‍സിനിടെ ഓസ്ട്രേലിയക്ക് 9 വിക്കറ്റ് നഷ്ടമായി. ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡ് 15 റണ്‍സ് വഴങ്ങി 8 വിക്കറ്റ് നേടി. ഓസ്ട്രേലിയ 60 റണ്‍സിന് എല്ലാവരും പുറത്തായി. ഓസീസ് നിരയില്‍ 2 പേര്‍ക്ക് മാത്രമാണ് 2 അക്കം കടന്നത്. സ്റ്റുവര്‍ട്ട് ബ്രോഡ് 300 വിക്കറ്റ് ക്ലബിലും ഇടം പിടിച്ചു.
മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ 6 വിക്കറ്റ് വീഴ്ത്തി ഇംഗ്ലൂണ്ടിന് നിര്‍ണായക മുന്‍തൂക്കം നല്കിയ ജെയിംസ് ആന്ഡേഴ്സന് പരിക്കുമൂലം നാലാം ടെസ്റ്റില്‍ കളിച്ചിരുന്നില്ല. ആന്ഡേഴ്സണ് കളിക്കിറങ്ങില്ല എന്ന പ്രതീക്ഷയില്‍ ആത്മവിശ്വാസം കൈവിടാതെ ഇറങ്ങിയ ഓസ്ട്രേലിയ സ്റ്റുവര്‍ഡ് ബ്രോഡിന്റെ മിന്നുന്ന പ്രകടനത്തില്‍ തകര്‍ന്നടിയുകയായിരുന്നു
Discussion about this post