ഹാമില്ട്ടണ്: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ഏകദിനത്തിലൂടെ ഒരു റെക്കോഡ് കൂടി സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകന്മാരുടെ പട്ടികയില്‍ മുന്‍ നായകന് സൗരവ് ഗാംഗുലിയെ കോഹ്ലി മറികടന്നു. ഇന്ന് നടന്ന മത്സരത്തില്‍ കോഹ്ലി അര്‍ദ്ധശതകം നേടിയിരുന്നു. ഇതോടെയാണ് താരം പുതിയ നേട്ടം സ്വന്തമാക്കിയത്.
നായകന് എന്ന നിലയില്‍ ഗാംഗുലി നേടിയത് 5082 റണ്‍സ് ആയിരുന്നു. ഇന്ന് 51 റണ്‍സ് നേടിയതോടെ കോഹ്ലി 5123 റണ്‍സ് നേടി. ഇതോടെയാണ് പുതിയ നേട്ടം കോഹ്ലി നേടിയത്. 148 ഏകദിനത്തില്‍ നിന്നാണ് ഗാംഗുലി ഇത്രയും റണ്‍സ് നേടിയതെങ്കില്‍ കോഹ്ലി 87 മത്സരങ്ങളില്‍ നിന്നാണ്.
Discussion about this post