സരസ്വതി പൂജയില്‍ പങ്കെടുത്ത മകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. മകള്‍ ഐറയുടെ ചിത്രമാണ് ഷമി ആരാധകര്‍ക്കായി ട്വിറ്ററില്‍ പങ്കുവെച്ചത്.
‘ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ ‘ എന്ന അടിക്കുറിപ്പോടെ മഞ്ഞയും ചുവപ്പും നിറത്തിലുള്ള സാരിയുടുത്ത് പൂജ സ്റ്റാളിന് മുന്പില് നില്ക്കുന്ന ചിത്രമാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലായതോടെ നിരവധിപേരാണ് മുഹമ്മദ് ഷമിക്ക് അഭിന്ദനവുമായി രംഗത്ത് വന്നത്.
നിങ്ങള്‍ ഹിന്ദുവും മുസ്ലീമുമല്ല, യഥാര്‍ത്ഥ ഇന്ത്യക്കാരനാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്.
അതേസമയം ചിത്രത്തിനെതിരെ മോശമായ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഒരു മുസ്ലീം എന്ന നിലയില്‍ നിങ്ങള്‍ പൂജയില്‍ പങ്കെടുക്കരുതെന്ന് ഒരാള്‍ സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു. ഷമിയുടെ പേരിന് മുന്പില് മുഹമ്മദ് എഴുതരുതെന്നും വിമർശനമുയരുന്നുണ്ട്.
Discussion about this post