പെര്‍ത്ത്:ഇന്ത്യ-ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകള്‍ പങ്കെടുക്കുന്ന ഏകദിന പരമ്പരയില്‍ നിന്ന് ഇന്ത്യ പുറത്തായി. എല്ലാ കളികളിലും ദയനീയമായി തോറ്റാണ് ഇന്ത്യയുടെ പുറത്താകല്‍.
ഇംഗ്ലണ്ടുമായുള്ള നിര്‍ണായക മത്സരത്തില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന് തോല്‍ക്കുകയായിരുന്നു.201 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗഌണ്ട് ഏഴ് വിക്കറ്റ് നഷ്പ്പെടുത്തി ലക്ഷ്യം കണ്ടു. നല്ല രീതിയില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യന്‍ മധ്യനിര വാലറ്റ ബാറ്റ്സ്മാന്മാരുടെ ദയനീയ പ്രകടനത്തോടെ കുറഞ്ഞ സ്ക്കോറില്‍ ഒതുങ്ങുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് വിധിക്കപ്പെട്ട ഇന്ത്യ 48.1 ഓവറില്‍ 200 റണ്‍സിന് എല്ലാവരും പുറത്തായി്.
റഹാനെ-ധവാന് കൂട്ടുകെട്ട് 83 റണ്‍സ് നേടി നല്ല തുടക്കം നല്‍കിയെങ്കിലും അത് മുതലെടുക്കാന്‍ മറ്റുള്ളവര്‍ക്കായില്ല. 38 റണ്‍സെടുത്ത ശിഖര്‍ ധവാന് ആദ്യം പുറത്തായി. പിന്നാലെ വന്ന കൊഹ്ലി എട്ട് റണ്‍സെടുത്തും, റെയ്ന്‍ ഒരു റണ്ണെടുത്തും എളുപ്പത്തില്‍ മടങ്ങി. റായ്ഡു(12)ധോണി(17)ബിന്നി(7),ജഡേജ(5)പട്ടേല്‍(1) എന്നിവര്‍ക്കും കാര്യമായ സംഭാവന നല്‍കാനായില്ല. 25 റണ്‍സെടുത്ത അവസാന ബാറ്റ്സ്മാന് മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ സ്ക്കോര്‍ ഇരുന്നൂറിലെത്തിച്ചത്. റഹാനെ 73 റണ്‍സ് നേടി.
മുന്ന് വിക്കറ്റ് വീഴ്ത്തിയ ഫിന്നാണ് ഇംഗ്ളണ്ട് നിരയില്‍ കൂടുതല്‍ വിക്കറ്റ് എടുത്തത്.
Discussion about this post