ഡല്‍ഹി: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ കണക്കെടുപ്പു നടത്താന്‍ നിര്‍ദേശം നൽകി സുപ്രീം കോടതി. കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന് നായരെ ആണ് ഇതിനു മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി നിയോഗിച്ചത്. കേരളത്തിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിന്റെ നിര്‍ദേശപ്രകാരമാണ്, തിരുവാഭരണങ്ങളുടെ കണക്കെടുപ്പു നടത്താന്‍ ജസ്റ്റീസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടത്.
പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ സമാനമായ കണക്കെടുപ്പു നടത്തിയിട്ടുണ്ടെന്ന് കെ.കെ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. തിരുവാഭരണങ്ങള്‍ നഷ്ടമാവുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post