‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി നടൻ സുരേഷ് ഗോപി. ദുല്‍ഖര്‍ സല്മാന്, ശോഭന, കല്യാണി പ്രിയദര്ശന് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനൂപ് സത്യന് സംവിധാനം ചെയ്ത ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
ദുല്‍ഖറിനെ നായകനായി കാണാമെങ്കിലും പ്രേക്ഷകരുടെ കൈയടി മുഴുവന്‍ സുരേഷ് ഗോപിക്കാണ്. ‘സുരേഷ് ഗോപി ചേട്ടന് ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്, സുരേഷ് ഗോപി കലക്കി എന്നൊക്കെയാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം.
ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയ്റര്‍ ഫിലിംസും എം സ്റ്റാര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post