ഡൽഹി: കൊറോണ നേരിടാൻ ചൈനയ്ക്ക് സഹായവാഗ്ദാനവുമായി ഇന്ത്യ. ചൈനീസ് പ്രസിഡന്റിന് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചു.
ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ചൈന നൽകിയ സഹായത്തിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. കൊറോണ ബാധിത മരണങ്ങളിൽ അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു.
അതേസമയം കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം കവിഞ്ഞു. 34,800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2003-ലെ സാര്‍സ് ബാധയേറ്റുള്ള മരണത്തേക്കാള്‍ കൂടുതലാണിത്.
കൊറോണയെ തുടര്‍ന്നു 19 വിദേശികളും ചൈനയില്‍ ചികിത്സ തേടിയിട്ടുണ്ട്. നാല് പാക്കിസ്ഥാന്‍കാരും ഓസ്ട്രേലിയയില്‍ നിന്നുള്ള ഒരാളും ആണ് ചികിത്സയിലുള്ളത്.
Discussion about this post