ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലാത്തി ഉപയോഗിച്ച് തല്ലണമെന്ന കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. ‘സോണിയ ഗാന്ധി രാഹുലിനെ പൊളിറ്റിക്കൽ പ്ലേസ്കൂളിലേക്ക് അയക്കാൻ തയ്യാറാകണം. എങ്കിൽ മാത്രമേ അദ്ദേഹത്തിന് മാന്യതയും ഭാഷാശുദ്ധിയും കൈവരുകയുള്ളൂ.‘ നഖ്വി പരിഹസിച്ചു.
കോൺഗ്രസ്സ് നേതാക്കൾ സ്വന്തം കാലുവെട്ടുന്ന കോടാലിയുമായാണ് നടപ്പെന്നും നഖ്വി പരിഹസിച്ചു. ജനങ്ങൾ തിരഞ്ഞെടുത്ത പ്രധാനമന്ത്രിയെ തല്ലണമെന്ന് ബുദ്ധിക്ക് സ്ഥിരതയുള്ള ആരും പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ എക്സിറ്റ് പോൾ ഫലങ്ങളെ കുറിച്ച് താൻ ഇപ്പോൾ ഒന്നും പറയുന്നില്ലെന്നും ഫലം വരുമ്പോൾ പ്രതികരിക്കാമെന്നും കേന്ദ്രമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Discussion about this post