ചെന്നൈ: തമിഴ് നടന് വിജയിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങി ആദായ നികുതി വകുപ്പ്. മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് വീണ്ടും ചെയ്യാനൊരുങ്ങുന്നത്.
മൂന്ന് ദിവസത്തിനകം ആദായ നികുതി ഓഫീസില്‍ നേരിട്ട് എത്തിച്ചേരണമെന്ന് വിജയ്ക്ക് നോട്ടീസ് നല്കി. സ്വത്തുവിവരങ്ങള്‍ സൂഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് നോട്ടീസ് നല്‍കിയത്.’ബിഗില്‍’ സിനിമയുടെ നിര്‍മാതാക്കളായ അന്‍പു ചെഴിയനില്‍നിന്ന് 65 കോടി രൂപയും നിര്‍മാതാക്കളില്‍നിന്ന് 77 കോടിയും പിടിച്ചെന്നാണു റിപ്പോര്‍ട്ട്.
ബുധനാഴ്ച നെയ്വേലിയിലെ ലൊക്കേഷനിലും പിന്നീട് ചെന്നൈയിലെ വീട്ടിലെത്തിച്ചുമാണ് ചോദ്യം ചെയ്തത്. രാത്രി അന്വേഷണസംഘവും വീട്ടില്‍ തങ്ങി. ഭാര്യ സംഗീതയെയും ചോദ്യം ചെയ്തു. അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് ആദായനികുതി കമ്മിഷണര്‍ സുരഭി അലുവാലിയ പറഞ്ഞിരുന്നു.
Discussion about this post