അനൂപ് സത്യന് ചിത്രം ‘വരനെ ആവശ്യമുണ്ട്’ മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ”മതി കണ്ണാ ഉള്ളത് ചൊല്ലാന്‍” എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
റാപ് ഗാനം പോലെ ഒരുക്കിയ സോംഗ് ആലപിച്ചിരിക്കുന്നത് അല്‍ഫോണ്‍സ് ജോസഫും ഷെര്‍ദിനും ചേര്‍ന്നാണ്. അല്‍ഫോണ്‍സ് ജോസഫ് ആണ് സംഗീതമൊരുക്കിയിരിക്കുന്നതും.
മേജര്‍ ഉണ്ണികൃഷ്ണന് എന്ന കഥാപാത്രമായുള്ള സുരേഷ് ഗോപിയുടെ തിരിച്ചുവരവ് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സുരേഷ് ഗോപിയും ശോഭനയും വീണ്ടും ഒരുമിച്ചെത്തിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിച്ചെത്തി.
ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ലാലു അലക്സ്, കെപിഎസി ലളിത, ഉര്‍വ്വശി, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരും സന്ദീപ് രാജ്, വഫാ ഖദീജ, ദിവ്യ മേനോന് അഹമ്മദ്, മീര കൃഷ്ണന് എന്നിവര്‍ക്കൊപ്പം സൗബിന് ഷാഹിറും അതിഥി വേഷത്തിലെത്തുന്നുണ്ട്.
Discussion about this post