ഡല്‍ഹി: മൂന്നു സംസ്ഥാനങ്ങളിലെ ആര്‍എസ്എസ് കാര്യാലയങ്ങള്‍ക്കും നേതാക്കള്‍ക്കും നേരെ ഭീകരരുടെ ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഐഇഡി ബോബുകള്‍ ഉപയോഗിച്ചോ ചാവേറുകളെ ഉപയോഗിച്ചോ ആക്രമണം നടത്താനാണ് ഭീകര സംഘടനകള്‍ തയ്യാറെടുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ് ആക്രമണം നടക്കാന്‍ സാധ്യതയുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആക്രമണത്തിന് സാധ്യതയുള്ളതിനാല്‍ ആര്‍എസ്എസ് നേതാക്കള്‍ക്കും കാര്യാലയങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്‍കിയതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര, ഡല്‍ഹി, പഞ്ചാബ്, രാജസ്ഥാന്, യുപി അസം എന്നീ സംസ്ഥാനങ്ങളില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post