മുംബൈ: ഓഹരി വിപണിയില്‍ മികച്ച മുന്നേറ്റത്തോടെ തുടക്കം. കഴിഞ്ഞ രണ്ടുദിവസത്തെ നഷ്ടത്തെ മറികടന്നാണ് മുന്നേറ്റം.
നിലവിൽ സെന്‍സെക്സ് 417 പോയന്റ് ഉയര്‍ന്ന് 41397ലും നിഫ്റ്റി 122 പോയന്റ് നേട്ടത്തില്‍ 12153ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
റിലയന്‍സ്, ഐടിസി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ ഒന്നു മുതല്‍ രണ്ടു ശതമാനംവരെ നേട്ടത്തിലാണ്.
മിക്കവാറും ഏഷ്യന്‍ വിപണികള്‍ നേട്ടത്തിലാണ്. യുഎസ് സൂചികകളും ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്.
അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞെതിന്റെ ആശങ്കയിലാണെങ്കിലും വിപണിയെ അത് ബാധിച്ചിട്ടില്ല.
ഗെയില്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഐടിസി, വേദാന്ത, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എംആന്റ്എം, മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്സ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.
Discussion about this post