ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിക്കാതെ പരാജയപ്പെട്ടെങ്കിലും ആം ആദ്മി പാർട്ടിയെയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
‘ഡൽഹി തെരഞ്ഞെടുപ്പില്‍ വിജയിച്ച എഎപിക്കും അരവിന്ദ് കെജ്രിവാളിനും എന്റെ അഭിനന്ദനവും ആശംസകളു’മെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
My best wishes & congratulations to Mr Kejriwal and the AAP on winning the Delhi Assembly elections.
— Rahul Gandhi (@RahulGandhi) February 11, 2020
തുടര്‍ച്ചയായി രണ്ടാം തവണയാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു സീറ്റുപോലും നേടാതെ തകര്‍ന്നടിയുന്നത്.
Discussion about this post