വാഷിങ്ടൺ: ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യാ സന്ദര്‍ശനത്തിനെ നോക്കി കാണുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ അടുത്ത സുഹൃത്താണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പറഞ്ഞ ട്രംപ്, അദേഹത്തോട് അടുത്തിടെ സംസാരിച്ചെന്നും വെളിപ്പെടുത്തി. ഇന്ത്യയിലെ ലക്ഷക്കണക്കിന് ആളുകള്‍ തന്നെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണെന്ന് മോദി പറഞ്ഞെന്ന് ട്രംപ് വ്യക്തമാക്കി.
ഈ മാസം 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദും ഡല്‍ഹിയും അദേഹം സന്ദര്‍ശിക്കും. കഴിഞ്ഞയാഴ്ച മോദിയോട് സംസാരിച്ചെന്നും വിമാനത്താവളത്തില്‍ നിന്നും ക്രിക്കറ്റ് സ്റ്റേഡിയത്തിലേയ്ക്ക് തന്നെ സ്വീകരിച്ചാനയിക്കാന്‍ ലക്ഷങ്ങള്‍ ഉണ്ടാകുമെന്ന് മോദി അറിയിച്ചതായും ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശരിയായ ധാരണകളില്‍ എത്തിയാല്‍ ഇന്ത്യയുമായി വ്യാപാര കരാര്‍ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി.
Discussion about this post