കോഴിക്കോട് : ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്പിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ഡിവൈഎഫ്ഐയെ ട്രോളി യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യർ.
ഡല്‍ഹിയില്‍ ബിജെപിയെ തോല്‍പ്പിച്ച് എഎപിയെ വീണ്ടും അധികാരത്തിലെത്തിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യം രേഖപ്പെടുത്തിയാണ് ഡിവൈഎഫ്ഐ കേരളഘടകം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ബിജെപി തോല്ക്കട്ടെ, ഇന്ത്യ ജയിക്കട്ടെ. ഡല്‍ഹി വോട്ടര്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു ഡിവൈ എഫ്ഐയുടെ പോസ്റ്റ്. ഈ പോസ്റ്റിന് താഴെ ഇട്ട കമന്റിലാണ് സന്ദീപ് വാര്യര്‍ സിപിഎമ്മിനെ ട്രോളിയത്.
‘വോട്ടടുപ്പ് നടന്നത് വോട്ടിങ് മെഷീനിലായിപ്പോയി, വാഷിങ് മെഷീനില്‍ ആയിരുന്നെങ്കില്‍ സഖാക്കള്‍ തകര്‍ത്തേനെ’, എന്നായിരുന്നു സന്ദീപ് വാര്യരുടെ കമന്റ്.
Discussion about this post