വുഹാന്‍: ചൈനയിലെ വുഹാനില്‍ ബുധനാഴ്ച 242 പേര് കൂടി മരിച്ചതോടെ മരണനിരക്ക് 1350-ന് മുകളിലെത്തി. 14,840 പുതിയ കേസുകളില്‍ കൂടി സ്ഥിരീകരിച്ചതോടെ ചൈനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 60,000 ആയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 48,000 കേസുകളില്‍ വുഹാനിലാണ്.
അതേസമയം, വിദേശത്തു രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 440 ആയി. ഫിലിപ്പീന്‍സില്‍ ഒരാളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജപ്പാനില്‍ 203 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗം പേരും ആഡംബരക്കപ്പല്‍ ഡയമണ്ട് പ്രിന്‍സസില്‍ കഴിയുന്നവരാണ്. കപ്പലിലെ ജീവനക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
Discussion about this post