തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിന് ഡിസിസി നേതാവിന്റെ മർദ്ദനം. പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് ജയനാണ് മർദ്ദനമേറ്റത്. ഡിസിസി ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷും സംഘവുമാണ് മർദ്ദിച്ചത്.
ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ജയനെ തലക്കടിച്ചു. പരിക്കേറ്റ ജയൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
Discussion about this post