ഹൈദരാബാദ്: തെലങ്കാനയും ആന്ധ്രാപ്രദേശും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 2000 കോടിയുടെ കള്ളപ്പണം കണ്ടെത്തി. ഹൈദരാബാദ്, വിജയവാഡ, കടപ്പ, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.
വ്യാജ കരാറുകള്‍, വ്യാജ ബില്ലിംങ് തുടങ്ങിയവ തയ്യാറാക്കി നല്കുന്ന ഒരു റാക്കറ്റിനെ കേന്ദ്രീകരിച്ചാണ് മൂന്ന് സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയതെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി.
ഇ-മെയില്‍, വാട്സാപ്പ് സന്ദേശങ്ങളും മറ്റു രേഖകളും കണ്ടെടുത്തതായും ചില വ്യക്തികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തി വരുന്നതായും ആദായ നികുതി വകുപ്പ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Discussion about this post