പാലക്കാട്: ട്രെയിനിൽ കടത്താന്‍ ശ്രമിച്ച 15.5 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് സേലം സ്വദേശി ചന്ദ്രശേഖരനെ (62) റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഭാഗത്തേക്ക് ബസ്സില്‍ പോകാനായിരുന്നു പദ്ധതി.
വ്യാഴാഴ്ച ഉച്ചയ്ക്ക് സേലത്തുനിന്ന് ബെംഗളൂരു-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്സില്‍ പാലക്കാട് ജങ്ഷന് റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയതായിരുന്നു ഇയാള്‍. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആര്.പി.എഫ്. ക്രൈം ഇന്റലിജന്‍സും ടൗണ്‍ നോര്‍ത്ത് പോലീസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ഇയാളുടെ ബാഗില്‍ നിന്നാണ് പണം കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു.
തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അനധികൃത സ്വര്‍ണവ്യാപാരവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും ആര്.പി.എഫ്. ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തില്‍ ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തു.
Discussion about this post