ഡല്‍ഹി: നിര്‍ഭയ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്. ഭാനുമതി കോടതിമുറിയില്‍ കുഴഞ്ഞുവീണു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:25 ഓടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഘട്ടങ്ങളായി നടത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി ഇരുപതാം തീയതിയിലേക്ക് മാറ്റിവെച്ചു.
ഹര്‍ജി മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തരവ് വായിക്കുന്നതിനിടയിലാണ് ജസ്റ്റിസ് ഭാനുമതി കസേരയില്‍ നിന്നും കുഴഞ്ഞുവീണത്. ജസ്റ്റിസ് ഭാനുമതിയുടെ ആരോഗ്യനിലയെ സംബന്ധിച്ച് ആശങ്കപ്പെടാനില്ലെന്നും പനിയായിരുന്നതിനാല്‍ മരുന്ന് കഴിച്ചിരുന്നു ഇതിനെ തുടര്‍ന്നുണ്ടായ ക്ഷീണം കാരണമാണ് കുഴഞ്ഞുവീണതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത അറിയിച്ചു.
അതേസമയം നിര്‍ഭയ കേസില്‍ പ്രതി വിനയ് ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിയുടെ ഹര്‍ജി അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസര്‍ക്കാരും കോടതിയില്‍ നിലപാടെടുത്തു.
Discussion about this post