പാറ്റ്ന: സിപിഐ നേതാവ് കനയ്യ കുമാറിന് നേരെ ബിഹാറില്‍ വീണ്ടും കല്ലേറ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണത്തിന് നേതൃത്വം നല്കുന്ന കനയ്യ കുമാറിന് നേരെ സമീപകാലത്ത് നടക്കുന്ന എട്ടാമത് ആക്രമണമാണിത്.
ബിഹാറിലെ ബക്സറില് നിന്ന് അറായിലേക്ക് പോകുംവഴിയാണ് സംഭവം. വെള്ളിയാഴ്ച കനയ്യകുമാറും സംഘവും സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലേറ് നടത്തുകയായിരുന്നു.
Discussion about this post