തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചു. ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ശബരിമല വിഷയത്തില്‍ സുരേന്ദ്രന് എടുത്ത നിലപാട് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു. നേരത്തെ കുമ്മനം രാജേശഖരന് മിസോറാം ഗവര്‍ണറായി നിയമിക്കപ്പെട്ടതിനെ പിറകെ സുരേന്ദ്രന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. എന്നാല്‍ താല്‍ക്കാലികമായി പി.എസ് ശ്രീധരന് പിള്ളയെ നിയമിക്കുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കെ സുരേന്ദ്രന് നിര്‍ണായക ചുമതല കൈമാറുകയാണ് ബിജെപി ദേശീയ നേതൃത്വം. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നിയമനം ബിജെപിയ്ക്ക് വലിയ ഉണര്‍വ്വാകുമെന്നാണ് വിലയിരുത്തല്‍.
Discussion about this post