തിരുവനന്തപുരം: തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തില്‍ പൊലീസ് പ്രത്യേക സായുധസേനയിലെ (എസ്എപി) മുഴുവന്‍ റൈഫിളും തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് പരിശോധിക്കും. ക്രൈം ബ്രാഞ്ച് മേധാവി ടോമിന് ജെ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് പരിശോധന.
പരിശോധനക്കായി വിവിധ ബറ്റാലിയനിലേക്ക് കൊണ്ടുപോയ ഇന്‍സാസ് റൈഫിളുകള്‍ രണ്ട് ദിവസത്തിനകം തിരിച്ചെത്തിക്കാന്‍ ബറ്റാലിയന് മേധാവി കമാന്‍ഡന്റുമാര്‍ക്ക് നിര്‍ദേശം നല്കി.
കെഎപി ഒന്ന്, കെഎപി മൂന്ന്, കെഎപി അഞ്ച്, ഐആര്‍ ബറ്റാലിയന്, സിറ്റി എആര്‍ എന്നിവിടങ്ങളിലേക്കാണ് പൊലീസ് മേധാവിയുടെ ഉത്തരവുപ്രകാരം റൈഫിള്‍ കൊണ്ടുപോയത്. ഇതിന്റെ രേഖ എസ്എപിയിലുണ്ട്. ഈ തോക്കുകള്‍ എല്ലാം എത്തിക്കാനാണ് നിര്‍ദേശം നല്‍കിയത്. ശനിയാഴ്ച മുതല്‍ തോക്ക് എത്തിത്തുടങ്ങും.
സായുധസേനയുടെ അധീനതയിലുള്ള 660 എണ്ണവും 5.56 ഇന്‍സാസ് റൈഫിളില്‍ 616 എണ്ണവും വിവിധ ബറ്റാലിയനുകളിലാണ്. ബാക്കി 44 എണ്ണം എസ്എപിയിലുണ്ട്. എന്നാല്‍, 25 തോക്ക് കാണാനില്ലെന്ന സിഎജി പരാമര്‍ശം വന്‍ വിവാദമായിരുന്നു.
Discussion about this post