ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്ക് പരോക്ഷ വിമർശനവുമായി ബിജെപി ബംഗാൾ അദ്ധ്യക്ഷൻ ദിലീപ് ഘോഷ്. നിരക്ഷരരായ ചില സ്ത്രീകൾ കൈക്കുഞ്ഞുങ്ങളെയും ഒക്കത്തിരുത്തി ഡൽഹിയിലെ ഷഹീൻ ബാഗിലും കൊൽക്കത്തയിലെ പാർക്ക് സർക്കസിലും വന്നിരിക്കുകയാണ്. അവർ വിദേശ ഫണ്ടുപയോഗിച്ച് വാങ്ങുന്ന ബിരിയാണിയും കഴിച്ചാണ് സമരം ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാത്ത പാവങ്ങളാണ് പാതയോരങ്ങളിൽ വന്നിരിക്കുന്നത്. കൂലിയായി അവർക്ക് ദിവസവും പണവും ലഭിക്കുന്നുണ്ട്. ജനങ്ങൾ തങ്ങൾക്കൊപ്പമാണെന്ന് വരുത്തി തീർക്കാനാണ് ചിലർ ഈ നാണം കെട്ട നടപടികളിലൂടെ ശ്രമിക്കുന്നതെന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി.
ഡൽഹിയിലും കൊൽക്കത്തയിലും സ്ഥിതി സമാനമാണ്. ഡൽഹിയിലേക്കോ കൊൽക്കത്തയിലേക്കോ പോകുന്ന വഴിക്ക് ബൃന്ദ കാരാട്ടിനെയും പി ചിദംബരത്തെയും പോലുള്ള ചില നേതാക്കൾ ഇക്കൂട്ടരെ സന്ദർശിക്കാറുണ്ടെന്നും ഇവരൊക്കെയാണ് ഇതിന്റെ പ്രധാന കാഴ്ചക്കാരെന്നും ബിജെപി ബംഗാൾ അദ്ധ്യക്ഷൻ പരിഹസിച്ചു.
Discussion about this post