ഡൽഹി: ഷഹീൻ ബാഗ് പ്രതിഷേധക്കാരുമായി കേന്ദ്ര മന്ത്രി അമിത് ഷാ ചർച്ച നടത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് അമിത് ഷായുമായി നാളെ ചർച്ച നടത്താൻ തീരുമാനമായതായി പ്രതിഷേധക്കാരിൽ ചിലർ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിലപാടിൽ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഏത് സംശയവും ദൂരീകരിക്കാൻ സർക്കാർ സന്നദ്ധമാണെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലെത്തിയ ജന്മനാടുകളിൽ മതവിവേചനം അനുഭവിക്കുന്ന ഹിന്ദു, സിഖ്, ജൈന, പാഴ്സി, ബൗദ്ധ, ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതാണ് പൗരത്വ ഭേദഗതി നിയമം.
Discussion about this post