കോഴിക്കോട്: വ്യാജ പാസ്പോര്‍ട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്ബോള്‍ താരം കോഴിക്കോട്ട് അറസ്റ്റിലായി. കോടതി വാറണ്ട് പ്രകാരം നാഗ്പൂര്‍ പോലീസാണ് റോയല്‍ ട്രാവല്‍സ് ടീം താരമായ ഇമ്മാനുവല്‍ യൂക്കോച്ചിയെ അറസ്റ്റ് ചെയ്തത്.
വ്യാജ പാസ്പോര്‍ട്ടുമായി യൂക്കോച്ചി 2015-ലാണ് നാഗ്പൂരില്‍ അറസ്റ്റിലാവുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാള്‍ വിചാരണ സമയത്ത് കോടതിയില്‍ ഹാജരായില്ല. ഇതേ തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
Discussion about this post