ഡല്‍ഹി: ശബരിമല യുവതീപ്രവേശനം അടക്കമുള്ള വിഷയങ്ങളില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് ഇന്ന് മുതല്‍ വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ 9 അംഗ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. വിഷയത്തില്‍ ബെഞ്ച് പരിഗണിക്കുന്ന ഏഴ് പരിഗണനാ വിഷയങ്ങള്‍ കഴിഞ്ഞ ആഴ്ച നിശ്ചയിച്ചിരുന്നു.
അതേസമയം, മതപരമായ എല്ലാ ആചാരങ്ങളിലും കോടതി ഇടപെടേണ്ടതില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത മതാചാരങ്ങളില്‍ കോടതി ഇടപെടരുതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതു വാദം നടക്കുമ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
മാത്രമല്ല ചേലാകര്‍മ്മം, മുസ്ലീം സ്ത്രീകളുടെ പള്ളി പ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ വിശാല ബഞ്ച് പരിഗണിക്കണമെന്ന് നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നു. മതവും, ഭരണഘടന ധാര്‍മ്മികത അടക്കമുള്ള കാര്യങ്ങളും ഇനി വിശാല ബഞ്ചിന്റെ പരിഗണനയിലാകും വരിക.
Discussion about this post