പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനായി സംഗീത പരിപാടി നടത്തി തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന ആഷിഖ് അബുവിനെയും സംഘത്തെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ രംഗത്ത്. ”2019 നവംബർ ഒന്നാം തീയതി കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ ഞങ്ങൾ നടത്തിയ ‘വമ്പിച്ച’ സംഗീത നിശയെ കുറിച്ച് ചില തൽപരകക്ഷികൾ നടത്തുന്ന കുപ്രചരണ കോലാഹലം സത്യമല്ല” ഫേസ്ബുക്ക് പോസ്റ്റിൽ ജയശങ്കർ പരിഹസിക്കുന്നു.
അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
തട്ടിപ്പില്ല, കളവില്ല; മായമില്ല, മന്ത്രമില്ല!! തികച്ചും സുതാര്യം! സത്യസന്ധം!!
2019 നവംബർ ഒന്നാം തീയതി കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ ഞങ്ങൾ നടത്തിയ ‘വമ്പിച്ച’ സംഗീത നിശയെ കുറിച്ച് ചില തൽപരകക്ഷികൾ നടത്തുന്ന കുപ്രചരണ കോലാഹലം സത്യമല്ല.
മൈക്ക് സെറ്റിനും മറ്റുമായി ചെലവായ തുക 22 ലക്ഷം രൂപയാണ്. ജിഎസ്ടി കഴിച്ച് അറ്റലാഭം 6,22,000രൂപ. കലാകാരന്മാർ കാശു ചോദിക്കാഞ്ഞതു കൊണ്ടും സ്റ്റേഡിയത്തിനു വാടക കൊടുക്കാഞ്ഞതു കൊണ്ടുമാണ് ഇത്രയും വലിയ സംഖ്യ മിച്ചം വന്നത്.
മേൽപ്പറഞ്ഞ തുകയിൽ നിന്ന് ഒരു നയാപൈസ പോലും എടുത്തിട്ടില്ല. മൊത്തമായും അക്കൗണ്ട് പേയീ ചെക്ക് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടച്ചിട്ടുണ്ട്.
നവംബർ ഒന്നിന് നടന്ന പരിപാടിയുടെ പണം ഫെബ്രുവരി 14വരെ എന്തുകൊണ്ട് വൈകിയെന്ന് ചില കുബുദ്ധികൾ ചോദിക്കുന്നുണ്ട്. വിവാദം ഉണ്ടായില്ലെങ്കിൽ ഈ പൈസ മുഴുവൻ സംഘാടകർ പുട്ടടിക്കുമായിരുന്നു എന്നും അവർ പറയുന്നു.
ഫെബ്രുവരി 14, കുംഭമാസം ഒന്നാം തീയതിയും മുപ്പട്ട വെളളിയാഴ്ചയും സർവ്വോപരി പ്രണയദിനവും ആയിരുന്നു- ഏതു നിലയ്ക്കും മുഖ്യൻ്റെ ദുരിതാശ്വാസ നിധിയിൽ പണമടയ്ക്കാൻ പറ്റിയ ദിവസം. അതുകൊണ്ട് കാലതാമസം കാര്യമാക്കേണ്ടതില്ല.
സംഗീത നിശയ്ക്കും സംഘാടകർക്കും പാവങ്ങളുടെ പടത്തലവനുമെതിരെ പ്രസ്താവന പുറപ്പെടുവിച്ച സകലരും മാപ്പു പറയണം.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2553648711431506/?type=3&theater
Discussion about this post