കൊല്ലം:സിപിഎമ്മിനെതിരെ എസ്എന്‍ഡി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്. വിരണ്ടവന് ഇരുണ്ടതെല്ലാം പിശാചെന്ന സമീപനമാണ് സിപിഐഎമ്മിനെന്ന് വെള്ളാപള്ളി ആരോപിച്ചു. സിപിഎമ്മിന്റെ കുറ്റവും കുറവും കേന്ദ്ര നേതൃത്വം മനസിലാക്കുന്നില്ലെന്നും വെള്ളാപള്ളി കൊല്ലത്ത് ഒരു മാധ്യമത്തോട് പറഞ്ഞു.വിഎസിനെ ചവിട്ടിതാഴ്ത്തിയത് ഇതിനെല്ലാം ഉദാഹരണമാണെന്നും വെള്ളാപള്ളി കൂട്ടിച്ചേര്‍ത്തു.
അതേസമയം എസ്എന്‍ഡിപിക്കെതിരെ സിപിഎം കേന്ദ്ര നേതൃത്വം വിമര്‍ശനം ഉന്നയിച്ചു. എസ്എന്‍ഡിപിയുടെ നിലപാട് തുറന്നുകാട്ടണമെന്ന് സിപിഎം സംസ്ഥാനഘടകത്തിന് കേന്ദ്രം നിര്‍ദേശം നല്കി. യോഗത്തിന്റെ നിലപാട് രാഷ്ട്രീയ അവസരവാദമാണെന്നും സിപിഎം കേന്ദ്ര നേൃത്യത്വം കുറ്റപ്പെടുത്തിയിരുന്നു.
Discussion about this post