ഡൽഹി: കശ്മീര്‍ നയത്തെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപിക്ക് പ്രവേശനം നിഷേധിച്ച് ഇന്ത്യ. ഡെബ്ബി എബ്രഹാം, അവരുടെ സഹായി എന്നിവരെയാണ് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ തടഞ്ഞത്.
ദുബായിയില്‍നിന്നു രാവിലെ ഒമ്പതിനാണ് ഇരുവരും ഡല്‍ഹിയില്‍ എത്തിയത്. വീസക്ക് ഒക്ടോബര്‍ 20 വരെ കാലാവധിയുണ്ടെന്നും കാരണമൊന്നും വ്യക്തമാക്കാതെ വീസ നിഷേധിക്കുകയായിരുന്നുവെന്നാണ് ഡെബ്ബീയുടെ വാദം. ഡെബി എബ്രഹാമിന് പ്രവേശനം നിഷേധിച്ചതിനും വിസ റദ്ദാക്കിയതിന് ഒരു കാരണവും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും വിസക്ക് 2020 ഒക്ടോബര്‍ വരെ സാധുതയുള്ളതാണെന്നും ഹര്‍പ്രീത് ഉപാല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചിട്ടില്ല.
എന്തുകൊണ്ടാണ് വിസ നിഷേധിച്ചതെന്ന് അറിയില്ല. വിസ ഓണ്‍ അറൈവലിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും കൃത്യമായ മറുപടിയില്ലെന്നും ഡെബ്ബി പറയുന്നു. എന്നെ തിരികെ ബ്രിട്ടനിലേക്ക് അയക്കുന്നതിന് കാത്തിരിക്കുകയാണെന്ന് ഇവര്‍ വ്യക്തമാക്കി.
Discussion about this post