ഡല്‍ഹി: 2019-ലെ സാമ്പത്തിക റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ ബ്രിട്ടനേയും ഫ്രാന്‍സിനെയും മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ ശക്തിയായി. അമേരിക്കയിലെ വേള്‍ഡ് പോപ്പുലേഷന്‍ റിവ്യുവിന്റെ റിപ്പോര്‍ട്ട് പ്രകാരമാണിത്. ഇന്ത്യയിലെ സാമ്പത്തിക നയത്തില്‍ മാറ്റങ്ങള്‍ രാജ്യത്തെ കുതിപ്പിലേക്ക് നയിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2019-ല്‍ ഇന്ത്യയുടെ ജി.ഡി.പി 2.94 ലക്ഷം കോടി യു.എസ് ഡോളറാണ്. അതേസമയം ബ്രിട്ടന്റേത് 2.83 ലക്ഷം കോടി യു.എസ് ഡോളറും ഫ്രാന്‍സിന്റേത് 2.71 ലക്ഷം കോടി യു.എസ് ഡോളറുമാണ്.
വാങ്ങല്‍ ശേഷിയില്‍ (പര്‍ച്ചേസിംഗ് പവര്‍ പാരിറ്റി) ജപ്പാനെയും ജര്‍മനിയെയും മറികടന്ന് ഇന്ത്യയുടെ ജി.ഡി.പി 10.51 ലക്ഷം കോടി യു.എസ് ഡോളറിലെത്തി.
യു.എസ് കേന്ദ്രമായിട്ടുള്ള വേള്‍ഡ് പോപ്പുലേഷന്‍ റിവ്യു രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത ഒരു സ്വതന്ത്ര സ്ഥാപനമാണ്.
Discussion about this post