മുംബൈ: പ്രമുഖ ഇലക്ട്രോണിക്സ് ഉല്‍പ്പാദന കമ്പനിയായ ഫോക്സ്കോണ്‍ മഹാരാഷ്ട്രയില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു. തായ്വാന് കമ്പനിയായ ഫോകസ്കോണ്‍ മഹാരാഷ്ട്ര സര്‍ക്കാരുമായി ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിട്ടു.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ഫോക്സ്കോണ്‍ ഇന്ത്യയിലേക്ക് ചുവടുവയ്ക്കുന്നത്. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലും പ്ലാന്റ് തുടങ്ങുമെന്ന് ഗൗ അറിയിച്ചു.
ആപ്പിള്‍, ഷവോമി, ബ്ലാക്ക്ബെറി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഗാഡ്ജറ്റുകളുടെ നിര്‍മ്മാണ കരാര്‍ ഫോക്സ്കോണിനാണ്.
Discussion about this post