ഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപി ഡെബി അബ്രഹാംസിന്റെ വിസ റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനാലാണ് ഡെബി അബ്രാംസിന്റെ വിസ റദ്ദാക്കിയതെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു. അവരുടെ ഇ-ബിസിനസ് വിസ റദ്ദാക്കിയ കാര്യം ഫെബ്രുവരി 14-ന് അറിയിച്ചിരുന്നതായും സര്‍ക്കാര്‍ വ്യക്തമാക്കി.
ദുബായില്‍ നിന്നുള്ള വിമാനത്തില്‍ തിങ്കളാഴ്ച രാവിലെ 8.50 ഓടെയാണ് ഡെബി അബ്രാഹാംസ് ഡല്‍ഹിയില്‍ എത്തിയത്. ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള വിസ റദ്ദാക്കിയ വിവരം വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവരെ ദുബായിലേക്ക് തന്നെ കയറ്റി വിടുകയും ചെയ്തു.
Discussion about this post