ബംഗളൂരു: ദക്ഷിണ കന്നഡയിലെ കമ്പള പോരില്‍ ശ്രീനിവാസ ഗൗഡയുടെ റെക്കോര്‍ഡ് മറികടന്ന് നിഷാന്ത് ഷെട്ടി.143 മീറ്റര്‍ 13.68 സെക്കന്റില്‍ ഓടിയെത്തി. സൂര്യ ചന്ദ്ര ജോഡുകരെ കമ്പളയിലാണ് ബജഗോളി ജോഗിബേട്ടുവില്‍ നിന്നുള്ള നിഷാന്ത് റെക്കോര്‍ഡ് കുതിപ്പ് കാഴ്ച വെച്ചത്.
ശ്രീനിവാസ ഷെട്ടിയുടെ 100 മീറ്ററില്‍ 9.55 സെക്കന്റ് എന്ന റെക്കോര്‍ഡ് 9.51 സെക്കന്റിലൂടെ ഓടിയെത്തി നിഷാന്ത് ഷെട്ടി മറികടന്നതായാണ് സൂചന. ഇതോടെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് തന്റെ പേരിലെഴുതി ചേര്‍ത്ത 100 മീറ്ററില്‍ 9.58 സെക്കന്റ് എന്ന റെക്കോര്‍ഡ് ആണ് ശ്രീനിവാസ ഗൗഡയും നിഷാന്ത് ഷെട്ടിയും മറികടക്കുന്നത്.
ബോള്‍ട്ടിനെ വെല്ലും വിധം കുതിച്ച ശ്രീനിവാസ ഗൗഡ വാര്‍ത്തകളില്‍ നിറഞ്ഞതോടെ സായിയില്‍ ട്രയല്‍സിനായി കേന്ദ്ര കായിക മന്ത്രി തന്നെ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. കമ്പള മത്സരങ്ങൾക്ക് ശേഷം സായിയുടെ ട്രയിൽസിൽ പങ്കെടുക്കാമെന്ന് ശ്രീനിവാസ ഗൗഡ വ്യക്തമാക്കി.
ശ്രീനിവാസക്ക് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഗംഭീര സ്വീകരണമൊരുക്കി. 3 ലക്ഷം രൂപയാണ് ശ്രീനിവാസക്ക് സമ്മാനമായി കര്‍ണാടക സര്‍ക്കാര്‍ നല്‍കിയത്.
Discussion about this post