ബാർ കോഴ വിവാദം കത്തി നിന്ന കാലത്ത് കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ എം മാണിക്ക് 500രൂപ മണിയോഡർ അയച്ച് പരിഹസിച്ച ആഷിഖ് അബുവിനോട് പകരം ചോദിക്കാൻ കേരള കോൺഗ്രസുകാർക്ക് ഇതാ സുവർണാവസരമെന്ന് രാഷ്ട്രീയനിരീക്ഷകൻ അഡ്വ എ ജയശങ്കർ. ആഷിഖ് അബുവിന് അഞ്ചു രൂപ മണിയോഡർ അയച്ചു കൊണ്ട് പൂഞ്ഞാർ ചെറു പുലി ഷോൺ ജോർജ് തുടക്കം കുറിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അഡ്വ.എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ബാർ കോഴ വിവാദം കത്തി നിന്ന കാലത്ത്, സിനിമാ സംവിധായകൻ ആഷിഖ് അബു മഹാനായ മാണി സാറിന് 500രൂപ മണിയോഡർ അയച്ചു പരിഹസിച്ചു എന്നാണ് ചരിത്രം. തുടർന്ന് ഇന്നാട്ടിലെ നിരവധി എസ്എഫ്ഐ, ഡിഫി പ്രവർത്തകർ അഞ്ചും പത്തും രൂപ മണിയോഡർ അയച്ചു മാണിസാറിനെ നാറ്റിച്ചു.
ഇപ്പോഴിതാ, ‘കരുണ’ സംഗീത നിശയുമായി ബന്ധപ്പെട്ട് അതേ ആഷിഖ് അബു നാറിപ്പുളിച്ചു നിൽക്കുന്നു. പകരം ചോദിക്കാൻ കേരള കോൺഗ്രസുകാർക്ക് കൈവന്ന കനകാവസരം.
ആഷിഖ് അബുവിന് അഞ്ചു രൂപ മണിയോഡർ അയച്ചു കൊണ്ട് പൂഞ്ഞാർ ചെറു പുലി ഷോൺ ജോർജ് തുടക്കം കുറിച്ചു കഴിഞ്ഞു. ഇനി ഓരോ മലയോര കർഷകനും യഥാശക്തി ആഷിഖ് കുടുംബ സഹായ നിധിയിലേക്ക് സംഭാവന ചെയ്യും.
ഒരു രൂപയിൽ കുറഞ്ഞ തുക മണിയോഡർ അയക്കാൻ കഴിയില്ല എന്നതിലേയുളളൂ നമുക്ക് സങ്കടം.
https://www.facebook.com/AdvocateAJayashankar/posts/2557321287730915
Discussion about this post