മുംബൈ: ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം. ഓഹരി വിപണി 315 പോയന്റ് നേട്ടത്തില്‍ 41212ലും നിഫ്റ്റി 94 പോയന്റ് ഉയര്‍ന്ന് 12085ലുമെത്തി.
115 പോയന്റാണ് ബിഎസ്ഇ മിഡ്ക്യാപിലെ നേട്ടം. സെന്‍സെക്സ് സൂചികയിലെ 30 ഓഹരികളില്‍ 28 എണ്ണം നേട്ടത്തിലാണുള്ളത്. അരൊബിന്ദോ ഫാര്‍മയുടെ ഓഹരി വില 15 ശതമാനമാണ് കുതിച്ചത്.
അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം, ലോഹം, ഫാര്‍മ തുടങ്ങിയ മിക്കവാറും സെക്ടറുകളിലെ ഓഹരികളില്‍ നേട്ടത്തിലാണുള്ളത്. ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഗെയില്‍, യുപിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.
ബിഎസ്ഇയിലെ 396 ഓഹരികള്‍ നഷ്ടത്തിലും 97 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണ്. അതേസമയം 57 ഓഹരികള്‍ മാറ്റമില്ലാതെയുമാണ് തുടരുന്നത്.
Discussion about this post