യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഭീകരസംഘടനകള്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ പാകിസ്ഥാന് ആസ്ഥാനമായുള്ള ഗ്രൂപ്പുകളായ ജയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവര്‍ വന്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായാണ് വിവരം.
‘സോഫ്റ്റ് ടാര്‍ഗെറ്റ്’ ആയി കണക്കാക്കപ്പെടുന്ന സാധാരണക്കാര്‍ പോലും തീവ്രവാദികളുടെ റഡാറിലായിരിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. ജെയ്ഷ് ആക്രമണകാരികള്‍ പ്രത്യേകമായി ‘പൊതു സ്ഥലങ്ങള്‍ ലക്ഷ്യം വെച്ച് ആക്രമണം നടത്തുമെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ അറിയിക്കുന്നു.
റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എല്ലാ സുരക്ഷാ ഏജന്‍സികളും അതീവ ജാഗ്രതയിലാണ്. ഫെബ്രുവരി 24 ന് ആണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ആരംഭിക്കുന്നത്. അഹമ്മദാബാദില്‍ ട്രംപിന് പ്രത്യേക സ്വീകരണവും ഉണ്ട്. മോട്ടേരയിലെ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും യാത്രയിലെ പ്രധാന പരിപാടിയാണ്.
Discussion about this post