ബോളിവുഡ് നടന് ഹൃത്വിക് റോഷനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നടി കങ്കണ റമാവതിനെ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ ഭീഷണിപ്പെടുത്തിയെന്ന് സഹോദരി രംഗോലി ചന്ദേല്‍. കങ്കണയുടെ സോഷ്യല്‍ മീഡിയ മാനേജറും വക്താവുമായ രംഗോലി ചന്ദേല്‍ കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ജാവേദ് അക്തര്‍ രംഗത്തെത്താറുണ്ട്. ഇത്തരത്തിലുള്ള മോശം പ്രവര്‍ത്തികള്‍ ചെയ്യുന്ന ജാവേദ് അക്തറിന് പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ എന്തവകാശമാണുള്ളതെന്നും രംഗോലി ചോദിക്കുന്നു.
തന്റെ ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക് ചോര്‍ത്തിയെന്നാരോപിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു.
Discussion about this post